പഴയ കുട്ടിച്ചാത്തനല്ല ഇത്, പുതിയ മുടി നീട്ടി വളർത്തിയ കാമുകൻ നവനീത് മാധവിൻ്റെ വീഡിയോ ഗാനം ഹിറ്റ്

ഒരു കാലത്ത് കുട്ടികളുടെ ഹരമായി മാറിയ ജനപ്രിയ സീരിയലായ കുട്ടിച്ചാത്തൻ എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് ചുവട് ഉറപ്പിച്ച നവനീത് മാധാവിൻ്റെ തമിഴ് മ്യൂസിക് ആൽബം തരംഗമാകുന്നു. പ്രശസ്ത സിനിമ താരം നീരജ് മാധവൻ്റെ സഹോദരനാണ് നവനീത് മാധവ്. മലയാളികളുടെ മനസ്സിൽ കുട്ടിയായ നവനീത് വളർന്ന് കാമുകനായിരിക്കുകയാണ് ഈ വീഡിയോ സോംങിൽ. നവനീതിനൊപ്പം നായികയായി എത്തിയിരിക്കുന്നത് സോന ഒളിക്കലാണ്.സിജിന്‍ തോമസ് ആണ് 'കൊഞ്ചം നേരം' എന്ന ഈ ഗാനമൊരുക്കുന്നത്.