ജഡ്ജിമാരുടെ നിയമനത്തിൽ പോസ്റ്റ്മാൻ്റെ പണിയല്ല സർക്കാറിന്; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ജഡ്ജിമാരുടെ നിയമനത്തിൽ പോസ്റ്റ്മാൻ്റെ പണിയല്ല സർക്കാറിന്; കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാറിൻ്റെ ജോലി വെറുമൊരു പോസ്റ്റ്മാൻ അല്ലെന്ന്  കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജഡ്ജിമാരുടെ നിയമനത്തില്‍ പോസ്റ്റ്മാനാകില്ലെന്നും മറിച്ച് നിയമന നടപടികളുടെ ഭാഗമാകുകയും അതില്‍ അഭിപ്രായമെടുക്കുകയും ചെയ്യുമെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്. സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലേക്കുള്ള ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ജഡ്ജിമാരടങ്ങിയ കൊളീജിയം നിയമിക്കാനുദ്ദേശിക്കുന്നവരുടെ പേരുകള്‍ സര്‍ക്കാരിന് നിര്‍ദേശിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു