എടിഎമ്മില്‍ പിന്‍വലിച്ചത് 500 രൂപ:കിട്ടിയത് 10,000 രൂപ

എടിഎമ്മില്‍ പിന്‍വലിച്ചത് 500 രൂപ:കിട്ടിയത് 10,000 രൂപ

പാല: എടിഎമ്മില്‍ നിന്നും 500 രൂപ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ ലിസിക്ക് ലഭിച്ചത് 10,000 രൂപ.പാലയിലെ അംഗനവാടി ടീച്ചര്‍ക്കാണ് വിചിത്രമായ അനുഭവം ഉണ്ടായത്.എന്നാല്‍ അധികം ലഭിച്ച തുക ബാങ്കില്‍ തിരിച്ചേല്‍പ്പിച്ച് അംഗനവാടി ടീച്ചര്‍ മാതൃകയായി. വ്യാഴാഴ്ചയാണ് കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ വേരനാനല്‍ അംഗനവാടി അധ്യാപിക ലിസി കാട്ടകത്ത് പാല സിവില്‍ സ്റ്റേഷന് അടുത്തുള്ള എസ്ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്.