കൊറോണ ഇനി കൊവിഡ് -19', ചൈനയിൽ മരണം 1100 ആയി

കൊറോണ ഇനി കൊവിഡ് -19', ചൈനയിൽ മരണം 1100 ആയി

ബെയ്ജിംഗ്: ഭീതിയും ആശങ്കയും വിട്ടൊഴിയാതെ കൊറോണ പടരുന്നു. ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1,112 ആയി. ശരാശരി ദിവസം 100 പേരാണ് ചൈനയിൽ വൈറസ് ബാധയെ തുടർന്ന് മരണമടയുന്നത്. അതിർത്തികൾ താണ്ടി കൊറോണ പടർന്നു പിടിച്ച ഹോങ്കോങ്ങില്‍ ഇന്നലെ 50 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം ലോകാരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിച്ച കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 'കൊവിഡ് 19' (Covid-19) എന്ന് പേര് നല്‍കി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് 'കൊവിഡ് 19'. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.