ആറുപതിറ്റാണ്ടായി മലയാള ഗാനമധുരിമയാണ് ജയചന്ദ്രൻ. 1965ൽ 21–-ാം വയസ്സിൽ ‘ഒരുമുല്ല പൂമാലയുമായി’ എന്ന ഗാനത്തിലൂടെ (ചിത്രം: കുഞ്ഞാലിമരക്കാർ) ചലച്ചിത്രഗാനരംഗത്ത് അരങ്ങേറി. ആദ്യം പുറത്തുവന്നത് ‘കളിത്തോഴൻ’ എന്ന ചിത്രത്തിനുവേണ്ടി പാടിയ – ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാനം. വേറിട്ട ആലാപനശൈലിയാണ് ജയചന്ദ്രനെ വ്യത്യസ്തനാക്കിയത്. 1985ൽ ‘ശിവശങ്കര സർവ്വശരണ്യ വിഭോ’ എന്ന ശ്രീനാരായണ ഗുരുസ്തുതി (ചിത്രം: ശ്രീനാരായണ ഗുരു) ദേശീയ അവാർഡ് നേടിക്കൊടുത്തു.
അഞ്ച് തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നാല് തവണ തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ തേടിയെത്തി. 2020ൽ മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും പാടി.അദ്ദേഹത്തിൻ്റെ ചില അനശ്വര ഗാനങ്ങൾ…