തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് പേരെ കൊലപ്പെടുത്തിയ 23കാരന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമ്മൂട് പേരുമല സ്വദേശി അഫാന്‍ (23) ആണ് ക്രൂരകൃത്യം ചെയ്തത്. കാമുകിയേയും സഹോദരനേയും കൊലപ്പെടുത്തിയ പ്രതി സ്വന്തം അമ്മയേയും ആക്രമിച്ചു. മറ്റ് മൂന്ന് പേരെ കൂടി ആക്രമിച്ചുവെന്നാണ് പ്രതി പൊലീസില്‍ നല്‍കിയ മൊഴി.
പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് അഫാന്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. മൂന്ന് വീടുകളിലായി ആറ് പേരെ താന്‍ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരന്‍, സഹോദരി, മാതാവ്, മുത്തശ്ശി, പെണ്‍സുഹൃത്ത്, അമ്മാവന്‍, ഭാര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് അഫാന്‍ അവകാശപ്പെടുന്നത്. ഇതില്‍ അഞ്ചു പേരുടെ മരണം പൊലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു.
അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.