back to top
Saturday, January 18, 2025
Google search engine
HomeLatest Newsമലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാൻ്റെ വൈറല്‍ റീല്‍.... കണ്ടത് 55 കോടിയിലേറെ പേർ !

മലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാൻ്റെ വൈറല്‍ റീല്‍…. കണ്ടത് 55 കോടിയിലേറെ പേർ !

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്‍സ്റ്റഗ്രാം റീല്‍. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാളും കാഴ്ചക്കാര്‍. തരംഗം സൃഷ്ടിക്കുകയാണ് മലപ്പുറം സ്വദേശി മുഹമ്മദ് റിസ്വാന്റെ വൈറല്‍ റീല്‍. നിലവിൽ 554 മില്ല്യണ്‍ വ്യൂസാണ് റീലിനുള്ളത്.

ലഭിച്ച റെക്കോഡ് സർട്ടിഫിക്കറ്റുമായി നില്‍ക്കുന്ന വീഡിയോ റിസ്വാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈവീഡിയോയും നേരത്തേ വൈറലായ റീലും സംയോജിപ്പിച്ചാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ വീഡിയോയ്ക്കും നിലവില്‍ 194 മില്ല്യണ്‍ കാഴ്ചക്കാരുണ്ട്.

Click on the link to view the video

https://www.instagram.com/reel/C11yUlVv8qh/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്‌ബോള്‍ ഫ്രീകിക്കാണ് വൈറലായത്. ഒരു തമാശയ്ക്ക് ചെയ്‌ത വീഡിയോ ആണെന്നാണ് അന്ന് റിസ്വാൻ ഇതേക്കുറിച്ച് പ്രതികരിച്ചത്.

‘കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ തമാശയ്ക്ക് ചെയ്‌തൊരു വീഡിയോ ആണിത്. എടുക്കുമ്പോള്‍ അപ് ലോഡ് ചെയ്യുമെന്ന് പോലും കരുതിയിരുന്നില്ല. പിന്നെ തോന്നി ഇന്‍സ്റ്റയിലിടാമെന്ന്. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് ലക്ഷം പേര് കണ്ടുകഴിഞ്ഞിരുന്നു. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും ഒരു മില്യണുമായി,” – അന്ന് റിസ്വാന്‍ പറഞ്ഞു.

https://www.instagram.com/reel/C11yUlVv8qh/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments