സ്വർണ ഇറക്കുമതിയിൽ 80 ശതമാനം ഇടവ് രേഖപ്പെടുത്തി

സ്വർണ ഇറക്കുമതിയിൽ 80 ശതമാനം ഇടവ് രേഖപ്പെടുത്തി

ലോകത്തില്‍ തന്നെ  സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ ഉപഭോക്തക്കളുള്ള ഇന്ത്യയും ചൈനയും 2019 കലണ്ടര്‍ വര്‍ഷത്തില്‍ അവസാനപാദത്തില്‍ നടത്തിയ ഇറക്കുമതിയില്‍ 80 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇരുരാജ്യങ്ങളിലെയും സാമ്പത്തിക തളര്‍ച്ചയാകാം ഇതിന് കാരണമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിൻ്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ചൈനയിലെ ഇറക്കുമതിയില്‍ ഈകാലയാളവില്‍ 10 ശതമാനമാണ് കുറവുണ്ടായിട്ടുള്ളത്. 2019 മൊത്തംവര്‍ഷം വിലയിരുത്തുമ്പോള്‍ ഏഴുശതമാനമാണ് ഇടിവ്. 

സാമ്പത്തിക തളര്‍ച്ച, പണപ്പെരുപ്പത്തിലെ വര്‍ധന, വ്യാപാര തര്‍ക്കം, ഉയര്‍ന്ന വില തുടങ്ങിയവ പുതുതലമുറയെ സ്വര്‍ണത്തില്‍നിന്ന് അകറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 2019 കലണ്ടര്‍വര്‍ഷത്തില്‍ 17 ശതമാനമാണ് ഇന്ത്യയില്‍ ഇറക്കുമതിയില്‍ കുറവുണ്ടായത്.