back to top
Thursday, November 21, 2024
Google search engine
HomeLatest Newsഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; സഞ്ജു,അഭിഷേക്,സൂര്യ പുറത്ത്, അഞ്ച് ഓവറിൽ 24ന് - 3

ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; സഞ്ജു,അഭിഷേക്,സൂര്യ പുറത്ത്, അഞ്ച് ഓവറിൽ 24ന് – 3

പോർട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 12 പന്തിൽ 12 റൺസുമായി തിലക് വർമയും ഒരു പന്തിൽ ഒരു റൺസുമായി അക്സർ പട്ടേലുമാണ് ക്രീസിൽ.

ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസൺ റൺ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകൾ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാർക്കോ ജെൻസണാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ അഭിഷേക് ശർമ്മയും മടങ്ങി. അഞ്ച് പന്തിൽ നാല് റൺസ് എടുത്ത അഭിഷേകിനെ കൊറ്റ്സി ജെൻസണിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും കാര്യമായ സംഭാവ നൽകാതെ മടങ്ങി. ഒൻപത് പന്തിൽ നാല് റൺസായിരുന്നു സൂര്യയുടെ സംഭാവന.

നേരത്തെ തുടർച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments