തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ തുറന്ന വിമർശനത്തിന് പിന്നാലെ, പുതിയ ഒളിയമ്പുമായി കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ…’ എന്ന തലക്കെട്ടിൽ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.
‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ’ -എന്നാണ് കുറിപ്പിലുള്ളത്.