back to top
Wednesday, February 5, 2025
Google search engine
HomeLatest Newsആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ പ്രഥമ തീയട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്

ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ പ്രഥമ തീയട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്

അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നസൗത്ത് ഏഷ്യൻ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA)യുടെ പ്രഥമ തീയേട്രോൺ പുരസ്കാരം നാടക-ചലച്ചിത്ര സംവിധായകനും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരിന്. ലോക ക്ലാസ്സിക്കുകളിലേയും ഇന്ത്യൻ സാഹിത്യത്തിലേയും വിഖ്യാത കൃതികൾക്ക് പുതിയ കാലത്തിന്റെ രംഗഭാഷകളിലൂടെ ഒരുക്കിയ സർഗ്ഗസംഭാവനകളും ജനകീയ സാംസ്കാരിക പ്രവർത്തനങ്ങളും പരിഗണിച്ചുള്ളതാണ് അൻപതിനായിരം രൂപയും ഫലകവും, പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. അമേരിക്കയിലെ സിയാറ്റിനിലെ കൗണ്ടി കോളേജ് ഓഫ് മോറീസിൽ നവംബർ 23 നു നടക്കുന്ന ആർട്ട് ആൻഡ് ലിറ്റററി ഫെസ്റ്റ് സമാപന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ ശ്രീ.പ്രകാശ് ഗുപ്ത പുരസ്കാരം സമ്മാനിക്കും. അന്തർ ദേശീയ സാഹിത്യ സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ കേരളത്തിൽ നിന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാടും, ഡോ.സുനിൽ പി.ഇളയിടവും പങ്കെടുക്കുമെന്ന് അല പ്രസിഡന്റ് ശ്രീ. ഐപ്പ് സി വർഗീസ് പരിമണം, സെക്രട്ടറി റീന ബാബു, ആർട്ട് ആൻഡ് ലിറ്റററി ഫെസ്റ്റിവൽ ജനറൽ കൺവീനർ കിരൺ ചന്ദ്രൻ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments