back to top
Thursday, November 21, 2024
Google search engine
HomeLatest Newsപാലക്കാട്ട് 67.53 ശതമാനമാനം; പോളിംഗ് 70 ശതമാനമായി ഉയർന്നേക്കും, വെണ്ണക്കരയിൽ രാഹുലിനെ തടഞ്ഞു

പാലക്കാട്ട് 67.53 ശതമാനമാനം; പോളിംഗ് 70 ശതമാനമായി ഉയർന്നേക്കും, വെണ്ണക്കരയിൽ രാഹുലിനെ തടഞ്ഞു

പാലക്കാട്:പോളിംഗ് അവസാന മണിക്കൂറിലേക്ക് കടന്ന സമയം ഇതുവരെ 67.53 ശതമാനമാണ് വോട്ട് ചെയ്‌തത്. രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയ്‌ക്ക് ശേഷമാണ് ശക്തമായത്. പാലക്കാട് നഗരസഭയിൽ ഇതുവരെ 66.42 ശതമാനവും മറ്റ് പഞ്ചായത്തുകളുടെ കണക്കെടുത്താൽ കണ്ണാടിയിൽ 66.33 ശതമാനവും പിരിയാരിയിൽ 67.55 ശതമാനവും മാത്തൂരിൽ 64.63 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ്.

വെണ്ണക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി. സ്ഥാനാർത്ഥി ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് എൽഡിഎഫ്, ബിജെപി പ്രവർത്തകർ ആരോപിച്ചു. ഇരുപാർട്ടി പ്രവർത്തകരും ചേർന്ന് രാഹുലിനെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇവിടെ കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാലാണിത്.

എൽഡിഎഫ്, ബിജെപി പ്രവർത്തകർ അനാവശ്യമായി സംഘർഷമുണ്ടാക്കുകയാണെന്നും തന്നെ ഇരു പാർട്ടിക്കാരും ചേർന്നാണ് തടഞ്ഞതെന്നും രാഹുൽ പറഞ്ഞു. മറ്റ് സ്ഥാനാർത്ഥികളും പോളിംഗ് ബൂത്തിൽ എത്തുന്നുണ്ടല്ലോ എന്നും രാഹുൽ ചോദിച്ചു.

പോളിംഗ് അവസാന മണിക്കൂറിലേക്ക് കടന്ന സമയം ഇതുവരെ 67.53 ശതമാനമാണ് വോട്ട് ചെയ്‌തത്. രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയ്‌ക്ക് ശേഷമാണ് ശക്തമായത്. പാലക്കാട് നഗരസഭയിൽ ഇതുവരെ 66.42 ശതമാനവും മറ്റ് പഞ്ചായത്തുകളുടെ കണക്കെടുത്താൽ കണ്ണാടിയിൽ 66.33 ശതമാനവും പിരിയാരിയിൽ 67.55 ശതമാനവും മാത്തൂരിൽ 64.63 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ്.

എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ അയ്യപ്പുരം ഗവ. എൽ.പി. സ്‌കൂളിൽ എത്തി രാവിലെ വോട്ട് ചെയ്തു. വികസനത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.


അതേസമയം, മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്‌കൂളിലെ എൺപത്തിയെട്ടാം നമ്പർ ബൂത്തിലെ വിവിപാറ്റിലുണ്ടായ തകരാർ വോട്ടെടുപ്പ് വൈകിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന് ഇവിടെയായിരുന്നു വോട്ട്. രാവിലെ അരമണിക്കൂറോളം കാത്തിരുന്ന് അദ്ദേഹം മടങ്ങി. ഉച്ചയ്ക്ക് ശേഷമെത്തി വോട്ട് ചെയ്‌തു. പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പമാണെന്ന് സരിൻ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments