back to top
Friday, January 31, 2025
Google search engine
HomeLatest Newsഡിജിറ്റൽ സർവകലാശാല വിസി നിയമനം; സര്‍ക്കാരിന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഡിജിറ്റൽ സർവകലാശാല വിസി നിയമനം; സര്‍ക്കാരിന്‍റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: ഡിജിറ്റൽ സർവകാലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമനം ചോദ്യം ചെയ്തുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. സാങ്കേതിക സർവകലാശാലയ്ക്ക് വിസി യെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലും  കോടതി സ്റ്റേ ആവശ്യം തളളിയിരുന്നു. സർവകലാശാലകൾക്ക് വൈസ് ചാൻസലർമാർ ഇല്ലാതിരിക്കുന്നത് നല്ലതല്ല എന്നായിരുന്നു കോടതി  നിരീക്ഷണം . ചാൻസലറായ ഗവർണർക്കും പുതിയ  വി.സി സിസ തോമസിനും നോട്ടീസ് അയക്കാനും  സിംഗിൾ ബെഞ്ച് നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments