back to top
Thursday, January 30, 2025
Google search engine
HomeLatest Newsഭർതൃമതിയായ യുവതി ...

ഭർതൃമതിയായ യുവതി ആൺസുഹൃത്തിൻ്റെ വീട്ടിലെത്തി തൂങ്ങിമരിച്ചു

തിരുവനന്തപുരം: ഭർതൃമതിയായ യുവതിയെ ആൺ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂന്തുറ കല്ലുംമൂട് സ്വ​ദേശി പുതുവൽ പുത്തൻവീട്ടിൽ സുനിലിൻ്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. സുഹൃത്തായ മുട്ടത്തറ വടുവത്ത് സ്വദേശി അരുണിൻ്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

ആറു വർഷം മുമ്പ് നടന്ന പൂർവവിദ്യാർത്ഥി സം​ഗമത്തിൽ പങ്കെടുത്തതിന് ശേഷമാണ് ഇരുവരും വീണ്ടും സൗഹൃദം പുതുക്കിയത്. അരുണിന് വിവാഹം ആയെന്ന് അറിഞ്ഞതോടെ, സന്ധ്യ കത്തിയുമായെത്തി അരുണിനെ ആക്രമിക്കാൻ ശ്രമിച്ചു. അരുൺ ഓടിച്ചിരുന്ന കാറിന് നാശനഷ്ടം വരുത്തുകയും ചെയ്തു. സന്ധ്യയുടെ ആക്രമണത്തിൽ അരുണിൻ്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.

പിറ്റേന്ന് വെള്ളിയാഴ്ച അരുൺ കാർ നന്നാക്കാൻ പുറത്ത് പോയ സമയത്താണ് സന്ധ്യ അരുണിന്റെ വീട്ടിൽ എത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഈ സമയം അരുണിൻ്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ സന്ധ്യ ഇവരെ തള്ളി മാറ്റിയതിന് ശേഷം അരുണിൻ്റെ മുറിയിൽ കയറി വാതിൽ അടച്ച് തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിലേക്കും ഇവർ കത്തിയുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ധ്യയുടെ സഹോദരൻ്റെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments