back to top
Friday, December 27, 2024
Google search engine
HomeLatest Newsപരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനവിടവ് പരിഹരിക്കില്ല-ഡോ. സി. വീരമണി

പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനവിടവ് പരിഹരിക്കില്ല-ഡോ. സി. വീരമണി

പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനവിടവ് പരിഹരിക്കാനോ ഗുണതയുണ്ടാക്കാനോ ഒട്ടും സഹായകമാവുകയില്ലെന്ന് സെൻ്റർ ഫോർ ഡവലപ്‌മെൻ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സി. വീരമണി അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ. മീരാഭായി നയിച്ച വിദ്യാഭ്യാസജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഥമികതലത്തിൽ തന്നെ പഠനവിടവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ അധ്യാപകർ നടത്തണമെന്നും തുല്യതയിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ പഠനപ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അധ്യാപകർ വിഷയം പഠിപ്പിക്കുന്നവരായിമാത്രം പരിമിതപ്പെടുന്നതാണ് പ്രശ്‌നമെന്ന് എസ് സി ഇ ആർ ടി മുൻ ഡയറക്ടർ പ്രൊഫ. എം.എ. ഖാദർ പറഞ്ഞു. കുട്ടികളെ പഠിപ്പിക്കുകയും അവരുടെ വികാസം ഉറപ്പാക്കുകയും ചെയ്യേണ്ടവരാണ് അധ്യാപകരെന്നും ഇതിനായുള്ള അവബോധവും മനോഭാവവും അധ്യാപകപരിശീലന കാലത്തുതന്നെ അവർക്ക് ലഭിച്ചിരിക്കണമെന്നും എം.എ. ഖാദർ കൂട്ടിച്ചേർത്തു.

മാനവീയംവീഥിയിൽ നിന്നും ആരംഭിച്ച റാലിയോടെയാണ് ജാഥ സമാപിച്ചത്. സമാപനസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടി.കെ. മീരാഭായി അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. കലാധരൻ വിഷയം അവതരിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഒപ്പുകൾ ക്യാമ്പയിൻ കൺവീനർ ജനറൽ സെക്രട്ടറി പി.വി. ദിവാകരന് കൈമാറി. ജാഥാനുഭവങ്ങൾ ഡോ. എം.വി. ഗംഗാധരൻ വിവരിച്ചു. പ്രൊഫ. സി.പി. നാരായണൻ, ടി. രാധാമണി, ജി. ഷിംജി, പി. പ്രദീപ് എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments