ഗാബ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ഇലവനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ നിന്നു വിട്ടുനിന്ന പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഗാബയിലെ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തും. താരത്തിനു പകരം രണ്ടാം ടെസ്റ്റ് കളിച്ച സ്‌കോട്ട് ബോളണ്ട് പുറത്തിരിക്കും. ടീമിലെ ഏക മാറ്റവും ഇതാണ്.
ഹെയ്‌സല്‍വുഡ് തിരിച്ചെത്തുമെന്നു ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം താരം നെറ്റ്‌സില്‍ മികവോടെ പന്തെറിഞ്ഞു. മെഡിക്കല്‍ സംഘവും താരത്തിന്റെ ഫിറ്റ്‌നസില്‍ സംതൃപ്തരാണ്. കമ്മിന്‍സ് വ്യക്തമാക്കി.
അഡ്‌ലെയ്ഡില്‍ മികവോടെ പന്തെറിഞ്ഞ ബോളണ്ടിനെ ഒഴിവാക്കുന്നത് നിരാശപ്പെടുത്തുന്നതാണ്. എങ്കിലും അദ്ദേഹത്തിനു മുന്നില്‍ ഇനിയും അവസരങ്ങളുണ്ട്. കമ്മിന്‍സ് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ ബോളണ്ട് 5 വിക്കറ്റുകള്‍ വീഴ്ത്തി ഉജ്ജ്വലമായി പന്തെറിഞ്ഞിരുന്നു.
ഓസ്‌ട്രേലിയന്‍ ഇലവന്‍- പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാവജ, നതാന്‍ മക്‌സ്വീനി, മര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.