back to top
Friday, December 27, 2024
Google search engine
HomeLatest Newsപ്രൊഫ. ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന് ജാമ്യം ; ശിക്ഷ മരവിപ്പിച്ച്...

പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന് ജാമ്യം ; ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.

അധ്യാപകൻ്റെ കൈവെട്ടിയ സംഭവത്തിൻ്റെ മുഖ്യസൂത്രധാരൻ എം കെ നാസർ ആയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിൻ്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തിന് ശേഷമാണ് പിടികൂടിയത്.

2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈപ്പത്തി സവാദിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments