back to top
Thursday, December 26, 2024
Google search engine
HomeLatest Newsഒന്നും തരില്ല, തരാനുള്ളത് തന്നില്ലെങ്കിൽ? ഭീഷണിയുമായി കേന്ദ്രം; വയനാട് ദുരന്തത്തിലെ എയര്‍ലിഫ്റ്റിന് കാശ് വേണമത്രെ!

ഒന്നും തരില്ല, തരാനുള്ളത് തന്നില്ലെങ്കിൽ? ഭീഷണിയുമായി കേന്ദ്രം; വയനാട് ദുരന്തത്തിലെ എയര്‍ലിഫ്റ്റിന് കാശ് വേണമത്രെ!

തിരുവനന്തപുരം:വയനാട് ദുരന്തത്തിന് ചില്ലിക്കാശ് തരാതിരുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വ്യോമസേന നൽകിയ സേവനങ്ങൾക്ക് കാശ് പിരിക്കാൻ തുനിയുന്നു. 15 കോടിയോളം രൂപ ഉടനടി തിരിച്ചടക്കണമെന്നാണ് നിർദ്ദേശം. പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് കേരളത്തിന് നല്‍കിയ സേവനത്തിന്റെ കണക്കുകള്‍ അക്കമിട്ട് നിരത്തി കാശ് പിരിക്കാനിറങ്ങിയിരിക്കുകയാണ് അമിത് ഷാ. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്ത കണക്കാണ് കേന്ദ്രം പുറത്ത് വിട്ടത്.

ഈ വകയില്‍ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുള്‍ പൊട്ടലിലും വ്യോമസേന എയര്‍ലിഫ്റ്റിങ് സേവനം നല്‍കിയിരുന്നു. എസ്ഡിആര്‍എഫിന്റെ നീക്കിയിരിപ്പില്‍ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്. തിരിച്ചടക്കാൻ പറ്റില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ആദ്യദിനം വ്യോമസേന നടത്തിയ സേവനത്തിന് 8,91,23,500 രൂപ നല്‍കണമെന്നാണ് കണക്ക് നല്‍കിയത്. ഇത്തരത്തില്‍ വയനാട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആകെ നല്‍കണ്ടേത് 14 കോടിയോളം രൂപയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം നല്‍കുന്നതിനെ കുറിച്ച് കേരളം നിരന്തരം ആവശ്യമുന്നയിക്കുന്നതിനിടെയാണ് കേന്ദത്തിൻ്റെ നാണം കെട്ട നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments