back to top
Wednesday, January 1, 2025
Google search engine
HomeLatest Newsമന്ത്രിമാറ്റം: എൻസിപിയിൽ കലഹം തുടരുന്നു; പ്രതിഷേധ സൂചകമായി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് പി.സി.ചാക്കോ

മന്ത്രിമാറ്റം: എൻസിപിയിൽ കലഹം തുടരുന്നു; പ്രതിഷേധ സൂചകമായി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് പി.സി.ചാക്കോ

മന്ത്രിമാറ്റത്തെ ചൊല്ലി എൻസിപിയിൽ കലഹം തുടരുന്നു. മന്ത്രി മാറ്റത്തെ സംബന്ധിച്ച് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതാണ്. 

മുഖ്യമന്ത്രിയുടെ നിലപാട് മുന്നണി മര്യാദകൾക്ക് വിരുദ്ധമാണെന്ന് എൻസിപിയിലെ ഔദ്യോഗിക വിഭാഗം കരുതുന്നു. കടുത്ത നീരസത്തിലാണ് പാർട്ടി അധ്യക്ഷൻ പിസി.ചാക്കോ. പ്രതിഷേധ സൂചകമായി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന നിപാടിലാണ് ചാക്കോ.

എ കെ ശശീന്ദ്രൻ മാറിയാൽ എൻസിപിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അനാവശ്യ ചർച്ചകൾ എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്നും ശശീന്ദ്രൻ പറഞ്ഞു.തോമസ് കെ തോമസും പി സി ചാക്കോയും കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചിരുന്നു. ശരദ് പവാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments