കരിയം രവി
രണ്ടായിരത്തി ഇരുപത്തിനാല് ഡിസംബർ ഇരുപത്തി ആറ്, ഇന്ത്യൻ കമ്മൂണിസ്റ്റ് പാർട്ടിക്ക് തൊണ്ണൂറ്റിഒൻപത് തികയുന്നു. ആ ദിനത്തിൽ കമ്മൂണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന ആസ്ഥാന മന്ദിരമായ എം എൻ സ്മാരകം പുതിയ തലയെടുപ്പോടെ നാടിന് സമർപ്പിതമാവുകയാണ്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ടീയ ചരിത്രത്തിൽ ഈ മന്ദിരത്തിനുള്ള സ്ഥാനത്തിന് അളവുക്കോലില്ല. മൗനത്തിന്റെ വാചാലതയിൽ എം എൻ സ്മാരകം അത് വിളിച്ചോതുന്നു.
തൊള്ളായിരത്തി നാൽപതുകളുടെ രണ്ടാം പകുതികളിൽ കോഴികോട് കല്ലായി റോഡിൽ പ്രവർത്തിച്ചിരുന്ന മലബാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസും അൻപത്തിരണ്ടു മുതൽ തിരുവനന്തപുരത്ത് പ്രവർത്തിച്ചു വന്ന തിരു- കൊച്ചി കമമ്യൂണിസ്റ്റ് പാർട്ടി ഓഫീസും തൊള്ളായിരത്തി അൻപത്തി ആറിൽ കേരള സംസ്ഥാന കൗൺസിൽ ഓഫീസായാണ് തൈക്കാട് മോഡൽഹൈസ്കൂൾ ജംഗ്ഷനിലേക്ക് എത്തുന്നത്. അതിന് മുമ്പ് കുറച്ചു കാലം പാളയത്തായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെ ദാമോദരൻ ആയിരുന്നു മലബാർ കമമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി. സി അച്ചുതമേനോൻ തിരു-കൊച്ചി പാർട്ടി സെക്രട്ടറിയും. തൊള്ളായിരത്തി നാൽപത്തിയെട്ടിൽ സഖാവ് പി കൃഷ്ണ പിള്ളയുടെ അകാല മരണത്തെ തുടർന്നാണ് സി അച്ചുതമേനോൻ സംസ്ഥാന സെക്രട്ടറിയാവുന്നത്. തൊള്ളായിരത്തി അൻപത്തി ആറിൽ മോഡൽഹൈസ്കൂൾ ജംഗ്ഷനിലേക്ക് ഓഫീസ് മാറുപ്പോഴും അച്ചുത മേനോൻ ആണ് സെക്രട്ടറി. തൊള്ളായിരത്തി അൻപത്തിയെഴിൽ അച്ചുതമേനോൻ കേരളത്തിന്റെ പ്രഥമ ധന – കൃഷി വകുപ്പുമന്ത്രിയാവുപ്പോഴാണ് എം എൻ സെക്രട്ടറിയാവുന്നത്. പാർട്ടി ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പാർട്ടി സെക്രട്ടറിയായ അച്ചുത മേനോൻ , വിണ്ടും അറുപത്തിരണ്ടിൽ സെക്രട്ടറിയാവുമ്പോഴാണ് ഓഫീസ് നിർമ്മാണം പൂർത്തിയാക്കുന്നത്. അറുപത്തിയെട്ട് വരെ അദ്ദേഹം സെക്രട്ടറിയായിരുന്നു.
സി പി ഐ സംസ്ഥാന കൗൺസിൽ ഓഫീസ്, തൊള്ളായിരത്തി എൺപത്തി അഞ്ചിൽ എം എൻ സ്മാരകമായി സി രാജേശ്യരറാവു നാമകരണം ചെയ്തു.
മലബാറിനും കൊച്ചിക്കും തിരുവിതാംകൂറിനും ശേഷമുളള കേരളം എങ്ങനെയായിരിക്കണമെന്ന ഗൗരവതരവും അടിസ്ഥാനപരവുമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദി കമമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ ഓഫിസായ ഈ മന്ദിരമായിരുന്നു. അതിൽ നിന്നാണ് ” കേരള സംസ്ഥാനം പ്രശ്നങ്ങളും സാധ്യതകളും” എന്ന സി അച്ചുതമേനോന്റെ ദീർഘമായ ലേഖനം പുറത്ത് വരുന്നത്. തൊള്ളായിരത്തി അൻപത്തിആറിൽ പ്രഭാത് ബുക്ക് ഹൗസ് അത് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രം മാറ്റിയെഴുതിയ തൊള്ളായിരത്തി അൻപത്തിയെഴിലെ സി പി ഐ സർക്കാരിന് രൂപം നൽക്കുന്നതും സംസ്ഥാനത്തിന്റെ സാമൂഹിക ദിശാമാറ്റങ്ങൾക്ക് ചാലക ശക്തിയായ നിയമ നിർമാണങ്ങൾക്കും തിരുമാനങ്ങൾക്കുമെല്ലാം ഈ മന്ദിരം സാക്ഷിയായി. കാൽ നൂറ്റാണ്ട് കാലത്തെ കേരള വികസനം ലക്ഷ്യം വച്ച സംസ്ഥാനത്തിന്റെ പ്രഥമ ബജറ്റിന് സി അച്ചുത മേനോൻ രൂപം നൽകുന്നതും ഇവിടെ വച്ചാണ്. തൊള്ളായിരത്തി അൻപത്തി ഒൻപത് മുതൽ അറുപത്തി രണ്ടു വരെ പാർട്ടി സെക്രട്ടറി
ഇ എം എസ് ആയിരുന്നു.
തൊള്ളായിരത്തി അറുപത്തിയെഴിലെ സപ്തകക്ഷി മുന്നണിക്കും അറുപത്തി ഒൻപതിലെ ഐക്യമുന്നണിക്കുമെല്ലാം രൂപവും ഭാവവും ഇവിടെ നിന്നായിരുന്നു. കേരളത്തിന്റെ ആസൂന്ത്രണ – വികസന പത്ഥാവുകവിൽ ഇന്നും ജ്വാലിച്ചു നിൽക്കുന്ന, ആധുനിക കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിട്ട എഴുപതുകളിലെ ചർച്ചകൾക്കെല്ലാം വേദി ഇവിടമായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് എം എൻ സ്മാരകം മാറുപ്പോൾ മറക്കാനാവാത്ത രണ്ടു പേരുണ്ട്, സി എം എന്ന സി എം കുഞ്ഞിരാമൻ നായരും വിജയൻ എന്ന സദാനന്ദ പൈയും.
സി മ്മും വിജയൻ സാറും ചോരയും നീരും നൽകി കെട്ടിപൊക്കിയതാണ് ഈ മന്ദിരം. ഒപ്പം എസ്സ് എന്ന എസ് കുമാരനെയും ആർ ചെല്ലപ്പൻ എന്ന ചെല്ലപ്പേട്ടനെയും.
സി അച്ചുതമേനോന് ശേഷം എൻ ഇ ബാലറാമിന് മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്നു എസ് കുമാരൻ. പുതിയ തലമുറയുടെ മുന്നിൽ ദീർഘകാലം ഓഫീസ് സെക്രട്ടറിയായിരുന്നു ആർ ചെല്ലപ്പൻ.
സി എം എന്ന സി എം കുഞ്ഞിരാമൻ നായർ ഉത്തര മലബാറിൽ ജന്മിത്വത്തിനെതിരെ പോരാടി കർഷക പ്രസ്ഥാനത്തിന് ബീജാ പാവം നൽകിയവരിൽ പ്രമുഖനാണ്. തൊള്ളായിരത്തി മുപ്പതു കളുടെ അവസാനം മുതൽ കെ പി സി സി യുടെ ഓഫീസ് സെക്രട്ടറിയായിരുന്നു സി എം . നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം അൻപത്തിരണ്ടിൽ തിരിച്ചെത്തിയ സി എം, കോഴിക്കോട് കല്ലായി റോഡിലെ മലബാർ കമമ്യൂണിസ്റ്റ് പാർട്ടി ഓഫീസ് സെക്രട്ടറിയായി. കെ ദാമോദരനായിരുന്നു പാർട്ടി സെക്രട്ടറി. തൊള്ളായിരത്തി അൻപത്തിആറിൽ കമമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതു മുതൽ സി എം ഓഫീസ് സെക്രട്ടറിയായി. പിന്നീട് അവസാനശ്വാസംവരെയും എം എൻ സ്മാരകത്തിന്റെ ഭാഗമായിരുന്നു സി എം. എം എൻ സ്മാരകത്തിലെ പഴയ പൂന്തോട്ടവും പ്ളാവും മാവുമെല്ലാം വച്ച് പിടിപ്പിച്ച് നട്ടുവളർത്തിയത് അദ്ദേഹമായിരുന്നു.
‘ അതുല്യനായ ത്യാഗിവര്യൻ ‘ എന്നാണ് കെ പി സി സി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സി എം നെ വിശേഷിപ്പിച്ചത്. ‘ പാർട്ടി ഓഫീസ് തന്നെ അദ്ദേഹത്തിന്റെ തറവാട് ‘ എന്നാണ് സി അച്ചുത മേനോൻ രേഖപ്പെടുത്തിയത്.
വിജയൻ സാർ , പയ്യനൂരിൽ നിന്നും തൊള്ളായിരത്തി നാൽപത്തിയെട്ടിൽ ഒളിവ് ജീവിതത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയതാണ്. അൻപത്തിരണ്ടിൽ കമ്മൂണിസ്റ്റ് പാർട്ടി തിരു – കൊച്ചി പാർട്ടി ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ ഓഫീസ് സെക്രട്ടറിയായി. തൊള്ളായിരത്തി അൻപത്തി ആറിൽ പാർട്ടി ഓഫീസിന്റെ നിർമ്മാണം ആരംഭിക്കുപ്പോൾ മുതൽ മേൽനോട്ട ചുമതല വിജയൻ സാറിനും എസ് കുമാരനുമായിരുന്നു. ഈ മന്ദിരത്തിന്റെ ഓരോ കല്ലും പെറുക്കി വയ്ക്കുപ്പോൾ വിജയൻ സാറിന്റെ നോട്ടം ഉണ്ടായിരുന്നുവെന്ന് അച്ചുതമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. എം എന്നും ടി വിയുമായിരുന്നു ഓഫീസ് രൂപകൽപ്പനയിൽ മുന്നിൽ. ഇവരുടെ ശാരീരിക തലയെടുപ്പിലാണ് ആ മന്ദിരത്തിന്റെ വാതിലുകളുടെ ഉയരം നിശ്ചയിച്ചതെന്ന് സഖാവ് സി ഉണ്ണിരാജ തമാശയായി പറയുമായിരുന്നു. കാരണം തിരുവനന്തപുരത്ത് ഇലിപ്പോട് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടിന്റെ നിർമാണവും എം എന്റെ നിർദ്ദേശമനുസരിച്ചായിരുന്നുവത്രെ. ‘ ത്യാഗമെന്നതേ നേട്ടം എന്നത് അന്വാർത്ഥമാക്കിയ സഖാമാണ് വിജയൻ എന്നാണ് അച്ചുതമേനോൻ കുറിച്ചത്. അദ്ദേഹം കുട്ടി ചേർത്തു, ” കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ ഓഫീസ് മന്ദിരം സി എം ന്റെയും വിജയന്റെയും കൂടി സ്മാരകമാണ്.”