back to top
Wednesday, January 1, 2025
Google search engine
HomeLatest Newsകേരളത്തിനെതിരെയുള്ള പരാമർശത്തിൽ മഹാരാഷ്ട്ര മന്ത്രിയെ പുറത്താക്കണം: ബിനോയ് വിശ്വം

കേരളത്തിനെതിരെയുള്ള പരാമർശത്തിൽ മഹാരാഷ്ട്ര മന്ത്രിയെ പുറത്താക്കണം: ബിനോയ് വിശ്വം

മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയെ പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. കേരളം “മിനി പാകിസ്ഥാൻ” ആണെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് എന്നും രാഷ്ട്രീയ പ്രവർത്തനത്തെ ചാതുർവർണ്യത്തിൻ്റെ കുറ്റിയിൽ കെട്ടുന്ന ബിജെപിയുടെ ആശയ പാപ്പരത്വമാണ് മന്ത്രി റാണെയിലൂടെ പുറത്ത് വന്നത് എന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ വെല്ലുവിളി ഉയർത്തുന്ന നിതീഷ് റാണക്ക് എതിരെ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

കേരളം മിനി പാകിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വിജയിച്ച് വരുന്നതെന്നുമായിരുന്നു മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ വിവാദ പ്രസംഗം. പൂനെയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് റാണെയുടെ വിവാദ പ്രസ്താവന. മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

കേരളത്തിൽ തീവ്രവാദികൾ മാത്രമാണെന്നും അവരാണ് പ്രിയങ്കാ ഗാന്ധിക്ക് വോട്ട് ചെയ്യുന്നതെന്നും നിതീഷ് റാണെ പൊതുപരിപാടിയിൽ പ്രസംഗിക്കവെ പറഞ്ഞു.മുസ്ലീങ്ങൾ കാരണമാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നാണ് റാണെയുടെ കണ്ടെത്തൽ.മന്ത്രി നിതീഷ് റാണെ പ്രകോപനപരമായ പ്രസംഗം നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രസംഗത്തിന് മുമ്പ് മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി നിതീഷ് റാണെയുടെ വിവാദ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments