back to top
Wednesday, January 15, 2025
Google search engine
HomeLatest Newsശബരിമല മകരവിളക്ക് ഇന്ന്, അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന; തുടർന്ന് പൊന്നമ്പലമേട്ടിൽ മകര ജ്യോതി

ശബരിമല മകരവിളക്ക് ഇന്ന്, അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന; തുടർന്ന് പൊന്നമ്പലമേട്ടിൽ മകര ജ്യോതി

പത്തനംതിട്ട: ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.

മകരവിളക്കിനൊരുങ്ങിയിരിക്കുന്ന ശബരിമല ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്. സന്നിധാനത്ത് മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി ദർശനത്തിനൂള്ള കാത്തിരിപ്പിലാണ്. ഇന്ന് പൂർണമായും കാനന പാതയിലൂടെ സഞ്ചരിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അഞ്ചരയ്ക്ക് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments