back to top
Saturday, January 25, 2025
Google search engine
HomeLatest Newsഎം.ടിക്ക് പത്മവിഭൂഷൻ, ശോഭന, ശ്രീജേഷ്,ഡോ.പെരിയപുറം എന്നിവർക്ക്പത്മഭൂഷൻ,വിജയനും ഓമനക്കുട്ടിയമ്മയ്ക്കും പത്മശ്രീ

എം.ടിക്ക് പത്മവിഭൂഷൻ, ശോഭന, ശ്രീജേഷ്,ഡോ.പെരിയപുറം എന്നിവർക്ക്പത്മഭൂഷൻ,വിജയനും ഓമനക്കുട്ടിയമ്മയ്ക്കും പത്മശ്രീ

ന്യൂഡല്‍ഹി: മലയാളത്തിൻ്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്.

മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്.

ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍. 19 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയുമുണ്ട്. സുസുകി സ്ഥാപകന്‍ ഒസാമു സുസുകിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി(മരണാനന്തരം), തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ, തമിഴ്‌നടന്‍ അജിത് എന്നിവര്‍ക്ക് പത്മഭൂഷണും പ്രഖ്യാപിച്ചു. മുന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍, ഗായകന്‍ അരിജിത്ത് സിങ് എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു.

പത്മവിഭൂഷണ്‍ പുരസ്‌കാരം നേടിയവര്‍

  1. ഡി നാഗേശ്വര്‍ റെഡ്ഡി- മെഡിസിന്‍- തെലങ്കാന
  2. ജസ്റ്റിസ് റിട്ട. ജഗദീഷ് സിങ് ഖേഹര്‍- ചണ്ഡീഗഢ്
  3. കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്
  4. ലക്ഷ്മിനാരായണ സുബ്രഹ്മണ്യം – കര്‍ണാടക
  5. എംടി വാസുദേവന്‍ നായര്‍, (മരണാനന്തരം) കേരളം
  6. ഒസാമു സുസുക്കി-ജപ്പാന്‍
  7. ശാരദ സിന്‍ഹ- ബിഹാര്‍

പത്മഭൂഷൺ പുരസ്കാരം നേടിയവർ

  1. സൂര്യ പ്രകാശ്- കര്‍ണാടക- സാഹിത്യം-ജേണലിസം
  2. അനന്ത്നാഗ്- കല-കര്‍ണാടക
  3. ബിബേക് ദേബ്റോയ്(മരണാനന്തര ബഹുമതി)-സാഹിത്യം-വിദ്യാഭ്യാസം-ഡല്‍ഹി
  4. ജതിന്‍ ഗോസ്വാമി-കല-അസം
  5. ജോസ് ചാക്കോ പെരിയപ്പുറം -ആരോഗ്യം-കേരളം
  6. കൈലാഷ് നാഥ് ദീക്ഷിത്-പുരാവസ്തുഗവേഷണം- ഡല്‍ഹി
  7. മനോഹര്‍ ജോഷി (മരണാനന്തര ബഹുമതി)- പൊതുപ്രവര്‍ത്തനം-മഹാരാഷ്ട്ര
  8. നല്ലി കുപ്പുസ്വാമി ചെട്ടി- വ്യവസായം-തമിഴ്നാട്
  9. നന്ദമൂരി ബാലകൃഷ്ണ-സിനിമ-ആന്ധ്രപ്രദേശ്
  10. പിആര്‍ ശ്രീജേഷ്- കായികം-കേരളം
  11. പങ്കജ് പട്ടേല്‍-വ്യവസായം-ഗുജറാത്ത്
  12. പങ്കജ് ഉദ്ദാസ് (മരണാനന്തരം)-കല-ആന്ധ്രാപ്രദേശ്
  13. രാംബഹദൂര്‍ റായ്-സാഹിത്യം-വിദ്യാഭ്യാസം-ജേര്‍ണലിസം- ഉത്തര്‍പ്രദേശ്
  14. സാധ്വി റിതംബര -സാമൂഹിക പ്രവര്‍ത്തനം-ഉത്തര്‍പ്രദേശ്
  15. എസ്.അജിത്ത് കുമാര്‍-കല- തമിഴ്നാട്
  16. ശേഖര്‍ കപൂര്‍-കല-മഹാരാഷ്ട്ര
  17. ശോഭന ചന്ദ്രകുമാര്‍-കല-തമിഴ്നാട്
  18. സുശീല്‍ കുമാര്‍ മോദി (മരണാനന്തരം)- പൊതുപ്രവര്‍ത്തനം-ബിഹാര്‍
  19. വിനോദ് ധാം- സയന്‍സ്-എന്‍ജിനീയറിങ്-യു.എസ്.എ.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments