back to top
Wednesday, March 12, 2025
Google search engine
HomeLatest Newsമാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട സംഭവം;10000 രൂപ തുല്യമായി മക്കൾ മാസം തോറും ...

മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട സംഭവം;10000 രൂപ തുല്യമായി മക്കൾ മാസം തോറും അക്കൗണ്ടിൽ നിക്ഷേപിക്കണം

വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്. മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നു പേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്.

മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ തുടർന്ന് അവരുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്‍റെ പകർപ്പ് മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകൾ വീടിന്‍റെ താക്കോൽ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. മന്ത്രി ആർ ബിന്ദുവിന്റെ അടക്കം ഇടപെടലോടെയാണ് വീടിന്‍റെ താക്കോൽ മകൾ തിരിച്ച് നൽകിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments