back to top
Wednesday, February 5, 2025
Google search engine
HomeLatest Newsഎം വി ജയരാജൻ സിപിഐ-എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.അനുശ്രീയും എം.വി.നികേഷ് കുമാറും ജില്ലാ കമ്മിറ്റിയിൽ

എം വി ജയരാജൻ സിപിഐ-എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.അനുശ്രീയും എം.വി.നികേഷ് കുമാറും ജില്ലാ കമ്മിറ്റിയിൽ

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജൻ തെരഞ്ഞെടുത്തു തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി
ഏകകണ്ഠേന തിരഞ്ഞെടുത്തത്. പാർലമെന്ററി, ഭരണ രംഗങ്ങളിൽ ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച ജയരാജൻ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. 11 പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്. എംവി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംവി നികേഷ് കുമാർ, കെ അനുശ്രീ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സിഎം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സികെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments