വാഷിംഗ്ടണ്‍: ഭീകരസംഘടനയായ അല്‍ ഖായിദയുടെ സ്ഥാപകനും യു.എസ്സിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഒസാമ ബിന്‍ ലാദന്റെ മകന് ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. മരിച്ചുവെന്ന് കരുതിയ ഹംസ ബിന്‍ ലാദന് അഫ്ഗാനിസ്ഥാനിലുണ്ടെന്നും അല്‍ ഖായിദയെ നയിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി മിറര്‍’ റിപ്പോര്‍ട്ട് ചെയ്തു. 2019-ല്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നാണ് ഇത്രയും കാലം കരുതിയിരുന്നത്.
അല്‍ ഖായിദയെ പുനരുജ്ജീവിപ്പിച്ച് സജീവമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഹംസ ബിന്‍ ലാദന് വലിയ ഭീകരാക്രമണങ്ങള്‍ക്കാണ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളെയാണ് ഹംസ ലക്ഷ്യമിടുന്നത്.
റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ നാല് ഇന്ത്യൻ യുവാക്കളെ മോചിപ്പിച്ചു
ന്യൂഡൽഹി: വ്യാജ റിക്രൂട്ട്മെന്റിലൂടെ റഷ്യയിലെത്തി റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ നാല് ഇന്ത്യൻ യുവാക്കളെ മോചിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ നിന്നുള്ള മൂന്നുപേരും തെലങ്കാനയിൽ നിന്നുള്ള ഒരാളെയുമാണ് രക്ഷപ്പെടുത്തിയത്. ജോലി തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ 60 യുവാക്കളുടെ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയവരാണ് ഇവർ.
റഷ്യയിൽ സെക്യൂരിറ്റി ജീവനക്കാരോ സഹായികളോ ആയി ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലെത്തിച്ചത്. എന്നാൽ റഷ്യ-യുക്രൈൻ യുദ്ധത്തിൽ സെെനികവൃത്തിക്ക് ഇവർ നിർബന്ധിതരാകുകയായിരുന്നു.
ബഹിരാകാശത്തുനിന്നും വോട്ട് ചെയ്യാൻ തയാറെടുത്ത് നാസയുടെ ബഹിരാകാശ യാത്രികർ
വാഷിംഗ്ടണ്‍ നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നും വോട്ട് ചെയ്യാൻ തയാറെടുത്ത് നാസയുടെ ബഹിരാകാശ യാത്രികർ. ബോയിങിന്റെ സ്റ്റാർലൈനർ ദൗത്യത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിലെ തകരാറുകളാൽ 2025 ഫെബ്രുവരി വരെ തുടരുകയാണ് . അതിനാൽ നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട് വോട്ട് ചെയ്യാനുള്ള അവസരം അവർക്കു നഷ്ടമാകും.
ബഹിരാകാശത്ത് നിന്ന് മാധ്യമങ്ങളുമായി സംവദിച്ച വിൽമോർ, വളരെ പ്രധാനപ്പെട്ട കടമയായതിനാൽ വോട്ട് ചെയ്യാനുള്ള അഭ്യർത്ഥന അയച്ചുവെന്നും വോട്ടുചെയ്യാൻ കഴിയുമെന്ന് നാസ ഉറപ്പാക്കുമെന്നും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുനിത വില്യംസും വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു