back to top
Thursday, November 21, 2024
Google search engine
HomeUncategorizedതൃക്കാക്കരയപ്പനെ ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്; 25000 പേർ ഇത്തവണ തിരുവോണ സദ്യയുണ്ണും

തൃക്കാക്കരയപ്പനെ ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്; 25000 പേർ ഇത്തവണ തിരുവോണ സദ്യയുണ്ണും

തിരുവോണ നാളിൽ തൃക്കാക്കരയപ്പനെ ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് ദർശനം നടത്താൻ എത്തിയത്. എട്ട് മണിയോടെയാണ് മഹാബലിയെ വരവേല്‍ക്കല്‍ ചടങ്ങ് നടക്കുക. ഇതിന് ശേഷം ശ്രീബലി നടക്കും. 10.30 ഓടെ പ്രസിദ്ധമായ തൃക്കാക്കര സദ്യയ്ക്ക് തുടക്കമാകും. ഏതാണ്ട് 25000 ആളുകള്‍ ഇത്തവണ തിരുവോണ സദ്യയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. സദ്യയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. തൃക്കാക്കര ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിന്ന ഓണ മഹോത്സവം ഇതോടെ കൊടിയിറങ്ങും.

മഹാബലിയും വാമനനും ഒരുപോലെ ആരാധിക്കപ്പെടുന്ന അപൂര്‍വതയാണ് തൃക്കാക്കരയുടെ ഓണ മഹോത്സവം. ചിങ്ങ മാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെയാണ് തൃക്കാക്കരയിലെ തിരുവോണ ഉത്സവം തീരുക. കൊടിയേറിയാല്‍ പത്ത് ദിവസം ചടങ്ങുകളാണ്. പത്ത് അവതാരങ്ങളുടെ ദശാവതാര ചാര്‍ത്ത് ഓരോ ദിനവും ഉണ്ട്. അഞ്ചാം നാളിലെ വാമന ചാര്‍ത്തിന് വലിയ തിരക്കാണ്. പത്തു ദിവസവും പൂക്കളം തീര്‍ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments