മത വിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട മജിസ്ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. ആറ് മണിവരെ വരെ പൊലീസിന് ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ വെയ്ക്കാമെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല .
നിലവിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യങ്ങൾക്ക് വിധേയനാവുകയാണ് പി സി. ഇതിന് ശേഷമുള്ള വെെദ്യ പരിശോധനക്ക് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ആരോപിച്ചിരുന്നു.
ഇതിനിടെ, ജോര്‍ജിനെ അറസ്റ്റുചെയ്ത നടപടിയെ വിമശിച്ച് അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് നടന്‍ വിനായകന്‍ രംഗത്ത് വന്നു. പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്ത് സി.ഐ. ഇരിക്കുന്ന പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണെന്ന ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനക്കെതിരേയാണ് വിനായകന്റെ പ്രതികരണം. ഇതൊക്കെ ഉണ്ടാക്കിയ കാശ് പി.സി.ജോര്‍ജിന്റെ കുടുംബത്തു നിന്നുള്ളതാണോയെന്നായിരുന്നു വിനായകന്റെ ചോദ്യം.
ഈരാറ്റുപേട്ടയിലെ സി.ഐ.ഓഫീസ് പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണ്. പി.സി.ജോര്‍ജിന് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ച് പി.സി.ജോര്‍ജ് യു.ഡി.എഫില്‍ ഉള്ള സമയത്ത് ഉണ്ടാക്കിയതാണെന്നായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
ഇതിനെതിരേയാണ് വിനായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇതൊക്കെ ഉണ്ടാക്കാനുള്ള കാശ് പി.സി.ജോര്‍ജിന്റെ കുടുംബത്തു നിന്നാണോ? ഇസ്‌ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ എന്നും വിനായകന്‍ ചോദിക്കുന്നു. നിരവധി ആളുകളാണ് വിനായകന്റെ ചോദ്യത്തെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.
.