ഹരിപ്പാട്: ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് അച്ഛനും മകളും മരിച്ചു. വള്ളികുന്നം കാമ്പിശ്ശേരി വെങ്ങലത്ത് വിളയില്‍ അബ്ദുള്‍ സത്താര്‍ (49), മകള്‍ ആലിയ (19) എന്നിവരാണ് മരിച്ചത്. വിദേശത്തുനിന്നെത്തിയ അബ്ദുൾ സത്താറിനെ കുടുംബം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. ഹരിപ്പാടിനടുത്ത് താമല്ലാക്കല്‍ കെ.വി. ജെട്ടി ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ബഹറിനില്‍ ജോലിചെയ്യുന്ന അബ്ദുള്‍ സത്താര്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഭാര്യ ഹസീനയും ബന്ധുക്കളും ചേര്‍ന്ന് അബ്ദുള്‍സത്താറിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. അപകടത്തിൽ ആലിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. അബ്ദുള്‍ സത്താര്‍ പരുമലയിലെ സ്വകാര്യ ആശുപത്രയിൽ വെച്ചാണ് മരിച്ചത്. ഹസീനയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കുണ്ട്.
അപകടത്തില്‍ കാര്‍ പൂർണമായി തകര്‍ന്നു. ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.