back to top
Wednesday, February 5, 2025
Google search engine
HomeLatest Newsഎഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷാ നടപടി തന്നെ: വി.എസ്.സുനിൽകുമാർ

എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷാ നടപടി തന്നെ: വി.എസ്.സുനിൽകുമാർ

തൃശൂർ: എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷാ നടപടിയെന്ന് സി.പി.ഐ നേതാവ് വി.എസ് സുനിൽകുമാർ. അജിത് കുമാറിനെതിരായ നടപടി വൈകിയിട്ടില്ലെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

‘പാർട്ടി അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. നടപടി വെെകിയോ എന്ന ചോ​ദ്യത്തിന് ഇനി പ്രസക്തിയില്ല. ഉത്തരവ് ഞാൻ കണ്ടിട്ടില്ല. എഡിജിപി അജിത് കുമാർ കേരളത്തിൻ്റെ പോലീസ് ഡിപ്പാർട്മെൻ്റിലെ ഏറ്റവും ഉയർന്ന പ​ദവിയിലുള്ള, ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്. എഡിജിപി തസ്തിക എല്ലാവർക്കും ഒന്നുതന്നെയാണ്. എന്നാൽ ചുമതല എന്നാൽ പ്രധാനപ്പെട്ടതാണ്. ആ ചുമതലയിൽ നിന്ന് താഴെയുള്ള ചുമതലയിലേയ്ക്ക് മാറ്റി എന്ന് പറഞ്ഞാൽ അതൊരു ശിക്ഷാ നടപടിയായി തന്നെ കാണേണ്ടി വരും. ആ രീതിയിലാണ് സിപിഐ അതിനെ സമീപിക്കുന്നത്. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയം ഉയർത്തിക്കൊണ്ട് തന്നെയാണ് നടപടി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോ​ഗസ്ഥൻ ആർഎസ്എസ് നേതാക്കളുമായി പലഘട്ടത്തിൽ നിരന്തരമായി കൂടിക്കാഴ്ച നടത്തുന്നത് എൽ.ഡി.എഫ് സർക്കാരിന് ഭൂഷണമല്ല എന്ന സിപിഐ നിലപാട് കൂടി പരി​ഗണിച്ച് തന്നെയാണ് എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments