ശ്രീനഗര്‍: ജമ്മുകശ്മീരിലെ മുതിര്‍ന്ന സിപിഎം നേതാവ് യൂസഫ് തരിഗാമി ഒമാർ അബ്ധുള്ള മന്ത്രിസഭയിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സിപിഎം ദേശീയ നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തു വരികയാണ്. കശ്മീരിലെ സവിശേഷ സാഹചര്യം കണക്കിലെടുക്കണമെന്നാണ് ഭൂരിപക്ഷം പിബി അംഗങ്ങളുടേയും നിലപാടെന്ന് അറിയുന്നു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് ഉഭയകക്ഷി ചര്‍ച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേരും. തരിഗാമിക്ക് പിന്തുണ നല്‍കികൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് ഈ യോഗത്തില്‍ വെച്ച് കൈമാറാനാണ് സാധ്യത. കോണ്‍ഗ്രസിന് കാബിനറ്റിൽ രണ്ട് മന്ത്രിമാരുണ്ടാകും .
കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍നിന്നാണ് തരിഗാമി വിജയിച്ചത്.തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച തരിഗാമി പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയാണ്. ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായാണ് തരിഗാമി ജനവിധി തേടിയത്.1996-ലാണ് കുല്‍ഗാമില്‍നിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ചു.