വിവാഹചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഗോവയിലെ റിസോർട്ടിൽ പരമ്പരാഗത രീതിയിലായിരുന്നു വിവാഹം. തമിഴ് പെണ്ണിന്റെ ലുക്കിൽ അണിഞ്ഞൊരുങ്ങി അതിമനോഹരിയായാണ് കീർത്തി ചടങ്ങിനെത്തിയത്.
തികച്ചും തമിഴ് ബ്രാഹ്മണ വിവാഹചടങ്ങുകളോടെയായിരുന്നു കീർത്തിയുടെ വിവാഹം. മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ടുസാരിയാണ് കീർത്തി ധരിച്ചത്. ട്രെഡീഷണൽ ആഭരണങ്ങളായിരുന്നു താരം അണിഞ്ഞത്.
വലിയ ജിമ്മിക്കി കമ്മലും കൈനിറയെ കുപ്പിവളയും നെറ്റിച്ചുട്ടിയുമൊക്കെ അണിഞ്ഞ് സിമ്പിൾ ലുക്കിലാണ് കീർത്തി കതിർമണ്ഡപത്തിലിരുന്നത്.വരൻ ആന്റണി തട്ടിലിന്റെ വേഷവും ഏറെ ശ്രദ്ധേയമായി.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ, തൃഷ, വിജയ്, നാനി തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.15 വർഷത്തെ പ്രണയത്തിനൊടുവിലാണ് ആന്റണി തട്ടിൽ കീർത്തി സുരേഷിന് താലിചാർത്തിയത്. അടുത്തിടെയാണ് തന്റെ പ്രണയത്തെ കുറിച്ച് കീർത്തി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ.