back to top
Saturday, December 28, 2024
Google search engine
HomeLatest Newsപ്രശസ്ത സിനിമാ നടൻ ...

പ്രശസ്ത സിനിമാ നടൻ ടി.പി.മാധവൻ അന്തരിച്ചു

തിരുവനന്തപുരം പ്രശസ്ത സിനിമാ അഭിനേതാവ് ടി പി മാധവൻ(88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടു വർഷമായി പത്തനാപുരം ​ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. 600ലധികം മലയാള സിനിമയിൽ  അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.

1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മാധവൻ മലയാള സിനിമയിലെത്തിയത്. നടന്‍ മധുവാണ് സിനിമയില്‍ അവസരം നല്‍കുന്നത്. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് മാധവനെ സീരിയൽ സംവിധായകൻ പ്രസാദ്  ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു.

പ്രശസ്ത അധ്യാപകൻ പ്രൊഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിൻ്റെ ജനനം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.
 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments