കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരമായി 'കുഞ്ഞു മഫ്‌ളര്‍മാന്‍'

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരമായി 'കുഞ്ഞു മഫ്‌ളര്‍മാന്‍'

ദില്ലി: മൂന്നാം തവണയും അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയുടെ മുഖ്യമന്ത്രി പദത്തിലേറുമ്പോള്‍ അദ്ദേഹത്തിനൊപ്പം താരമായത് മറ്റൊരാള്‍ കൂടിയാണ്. കെജ്‌രിവാളിന്റെ കുഞ്ഞ് അപരനായ അവ്യാന്‍ തോമര്‍ എന്ന ഒരുവയസ്സുകാരന്‍.സത്യപ്രതിജ്ഞാ വേളയില്‍ എല്ലാ കണ്ണുകളും ഈ കുഞ്ഞ് കെജ്‌രി വാളിന് നേര്‍ക്കായിരുന്നു.കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസത്തിലും അവ്യാന്‍ സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമായി രുന്നു.ആം ആദ്മി പാര്‍ട്ടി നിയമോപദേഷ്ടാവ് ഭഗവത് മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഷേക്ക്ഹാന്‍ഡ് നല്‍കിയാണ് അവ്യാനെ സ്വീകരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അവ്യാനെ ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.

പാര്‍ട്ടിയുടെ ചിഹ്നമുള്ള തൊപ്പിയും കുഞ്ഞു കണ്ണടയും ധരിച്ച്, കഴുത്തിന് ചുറ്റും മഫ്‌ളര്‍ ചുറ്റി,മെറൂണ്‍ കളറില്‍ വി നെക്കുള്ള സ്വെറ്റര്‍ ധരിച്ചായിരുന്നു അവ്യാന്‍ കെജ്‌രിവാളായി രൂപമാറ്റം വരുത്തിയത്.പൂര്‍ണ്ണത വരുത്താന്‍ മുഖത്ത് ഒരു കുഞ്ഞു മീശയും വരച്ചു ചേര്‍ത്തിരുന്നു.കെജ്‌രിവാളിനെ ആരാധി ക്കുന്നവര്‍ അദ്ദേഹത്തെ മഫ്‌ളര്‍മാന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.2015 ല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവ്യാന്റെ മൂത്ത സഹോദരി ഫെയറിയും കെജ്‌രിവാളിന്റെ വേഷം ധരിച്ച് എത്തിയിരുന്നു.ഫെയറിക്കിപ്പോള്‍ ഒന്‍പത് വയസ്സുണ്ട്.സാധാരണക്കാരനായ തന്റെ കുടുംബ ത്തെ ഇത്രയും വലിയൊരു ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് തോമര്‍ കുടുംബം. അവ്യാന്റെ അച്ഛന്‍ തോമര്‍ വ്യാപാരിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമാണ്.