'അലനും താഹയും മാവോയിസ്റ്റുകള്‍' കോടിയേരി

'അലനും താഹയും മാവോയിസ്റ്റുകള്‍' കോടിയേരി

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും പുറത്താക്കിയതായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.നേരത്തെ സിപിഎം നിഷേധിച്ച കാര്യമാണ് ഇപ്പോള്‍ സംസ്ഥാനസെക്രട്ടറി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.പാര്‍ട്ടിയില്‍ അലനെയും താഹയെയും പിന്തുണയ്ക്കുന്നവര്‍ക്ക് കൂടിയുള്ള താക്കീതായാണ് കോടിയേരിയുടെ സ്ഥിരീകരണം വിലയിരുത്തപ്പെടുന്നത്.