വിദ്യാര്‍ഥിയെ  ടൊവിനോ അപമാനിച്ചെന്ന് ആരോപണം

വിദ്യാര്‍ഥിയെ  ടൊവിനോ അപമാനിച്ചെന്ന് ആരോപണം

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ഥിയെ നടന്‍ ടൊവിനോ അപമാനിച്ചന്ന് ആരോപണം. വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ  കൂവിപ്പിച്ചതായി കെ എസ് യു ആരോപിച്ചു. വയനാട് മേരിമാതാ കോളജില്‍  ദേശീയ സമ്മതിദാന അവകാശ  അവകാശദിനാചരണത്തിന്‍റെ  ഭാഗമായുള്ള പൊതു ചടങ്ങിലാണ് സംഭവം.

ഉദ്ഘാടന പ്രസംഗം നടന്നുകൊണ്ടിരിക്കെ കൂവിയ വിദ്യാര്‍ഥിയെ  സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആക്ഷേപം. വയനാട് ജില്ലാകലക്ടറും സബകലക്ടറും ഇരുന്നു വേദിയിലാണ്  സംഭവം നടന്നത്. ആദ്യം വിസമ്മതിച്ച വിദ്യാര്‍ഥിയെ മൈക്കിലൂടെ നാലുതവണ കൂവിപ്പിച്ചതായാണ് ആരോപണം.

അതേസമയം പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ ടൊവിനോയ്ക്കെതിരേ കെ എസ് യു നിയമ നടപടിക്കൊരുങ്ങുന്നു. അടുത്തദിവസം എസ്പിക്ക് പരാതി നല്‍കുമെന്ന് കെ എസ് യു നേതൃത്വം അറിയിച്ചു.

വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നിലും പൊതുജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരേ നിയമപരമായ നടപടി ആവശ്യപ്പെട്ടാണ് കെ എസ് യു രംഗത്തെത്തിയിരിക്കുന്നത്.