ഇത് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം

ഇത്  ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം

അങ്കോര്‍ വാട്ട് : ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അങ്കോര്‍ വാട്ട് (Angkor Wat). കമ്പോഡിയയിലെ അങ്കോര്‍ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.ഇന്ന് കമ്പോഡിയയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ക്ഷേത്രം.കമ്പോഡിയയുടെ ദേശീയപതാകയില്‍ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരി ക്കുന്നു.നഗരം എന്ന വാക്കിന്റെ കമ്പോഡിയന്‍ ഭേദമായ അങ്കോര്‍ എന്ന പദവും ഖെമര്‍ കാലഘട്ടത്തില്‍ ക്ഷേത്രം എന്ന പദത്തിന് ഉപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേര്‍ന്നാണ് അങ്കോര്‍ വാട്ട് എന്ന പദമുണ്ടാകുന്നത്.

9ആം നൂറ്റാണ്ട് മുതല്‍ 15ആം നൂറ്റാണ്ട് വരെ ഖമര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കംബോഡിയയിലെ ഒരു സ്ഥലമാണ് അങ്കോര്‍.പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സൂര്യവര്‍മ്മന്‍ രണ്ടാമന്‍ എന്ന ഖെമര്‍ രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പണിതതെന്ന് കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം 1351ലെ ആയുധായന്റെ അധിനിവേശം വരെ ഈ സാമ്രാജ്യം നില നിന്നിരുന്നതായി പറയപ്പെടുന്നു.അങ്കോര്‍ എന്ന വാക്ക്,സംസ്‌കൃതത്തിലെ നഗര(नगर) എന്ന വാക്കില്‍ നിന്നാണ് വന്നത്,അതിനര്‍ഥം വിശുദ്ധ നഗരം എന്നാണ്.

കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് (Siem reap) എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോര്‍ വാട്ട് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയിലെ ഏറ്റവും പഴയ ഒരു കൂട്ടം കെട്ടിടങ്ങള്‍ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.ഒരു കോട്ട പോലെ യാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്.ക്ഷേത്ര നഗരത്തിന് ചുറ്റും 200 മീറ്റര്‍ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളില്‍ 5 മീറ്റര്‍ ഉയരമുള്ളതും ഏകദേ ശം ഒരു മീറ്റര്‍ വീതിയുള്ളതുമായ മതില്‍ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു.

കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.കല്‍ക്കഷണങ്ങളെ കൂട്ടിനിര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതു ന്നു.ഈ ക്ഷേത്രത്തിന് നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്.അതിന്റെ ഉള്ളിലെ വിഷ്ണു പ്രതിഷ്ഠയിലേക്കുള്ള സോപാനത്തില്‍ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്.

ക്ഷേത്രം ചുറ്റുമുള്ള ഗ്രാമത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു.ഒന്നിനേക്കാള്‍ മറ്റൊന്ന് വലിയത് എന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന് മൂന്ന് മണ്ഡപങ്ങള്‍ വഴിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.ഇവ ബ്രഹ്മാവ്, ചന്ദ്രന്‍,വിഷ്ണു എന്നിവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു.ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ ഗോപുരം നിര്‍മിച്ചിട്ടുണ്ട്.കൊത്തുപണികള്‍ കൊണ്ട് മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുക ളുംകൊണ്ട് ചുറ്റപ്പെട്ടതാണ് ഗര്‍ഭഗൃഹം.

കൊത്തുപണികളില്‍ രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം,പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം  ഉള്‍പ്പെട്ടിരിക്കുന്നു.ദേവാസുരന്‍ മാര്‍,വാസുകി,മന്ദരപര്‍വതം,കൂര്‍മ്മാവതാരം തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങള്‍ കൊണ്ടു നിറഞ്ഞ പാലാഴി മഥന ശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദര്‍ശനമാണ്.ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്.ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങള്‍ കാണാം.

തമിഴ്‌നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ഈ ക്ഷേത്രത്തിലുണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പര്‍വ്വതത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങള്‍ ഇവയില്‍ കാണാ ന്‍ കഴിയും.തമിഴ്‌നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തില്‍ ഉണ്ട്.മറ്റ് ഹൈന്ദവക്ഷേത്രങ്ങള്‍ അധികവും കിഴക്കോട്ട് ദര്‍ശനമായി ഇരി ക്കുമ്പോള്‍ അങ്കോര്‍ വാട്ട് പടിഞ്ഞാറോട്ട് ദര്‍ശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്.

ശാസ്ത്രത്തിനു പിടികിട്ടാത്ത പല പ്രത്യേകതകളും അങ്കോര്‍ വാട്ട് ക്ഷേത്രസമുച്ചയത്തിനുണ്ട്.ക്രിസ്തുവിനു മുമ്പ് 10,500 ലെ വസന്തവിഷുവത്തില്‍ ദൃശ്യമായിരുന്ന ആകാശത്തിന്റെ അതേ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.സൂര്യന്‍ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാ സ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്.ഇതു മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നുമാണ് സംഭവിക്കുന്നത്.ഈ ദിവസങ്ങളില്‍ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.അങ്കോര്‍ വാട്ടിനകത്തെ ക്ഷേത്രങ്ങളിലൊന്നായ നോം ബാക്കെങ്ങിന്റെ (Phnom Bakheng) ചുറ്റും 108 ഗോപുരങ്ങളുണ്ട്.ഹിന്ദു - ബുദ്ധ വിശ്വാസങ്ങളില്‍ 108 എന്ന എണ്ണത്തിനു (72+36, 36=72/2) ചില പ്രത്യേകതകളുണ്ട്.72 എന്ന സംഖ്യ ഭൂമിയുടെ അച്ചുതണ്ടിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഓരോ 25,920 വര്‍ഷത്തിലും ഭൂമിയുടെ സ്ഥാനം നക്ഷത്രരാശികളെ അപേക്ഷിച്ച് മാറും എന്നു കരുതുന്നു. അതായത് ഓരോ എഴുപത്തിരണ്ട് വര്‍ഷത്തിലും ഒരു ഡിഗ്രി വീതം.

മാത്രമല്ല ഗിസയിലെ പിരമിഡില്‍ നിന്നും 72° കിഴക്കുമാറിയാണ് അങ്കോര്‍ വാട്ട് സമുച്ചയം സ്ഥിതി ചെയ്യുന്നത് എന്നതും വിസ്മയകരമാണ്.അങ്കോര്‍ വാട്ടിനകത്തെ ക്ഷേത്രങ്ങളായ ബാക്കോന്റ്,പ്രാഹ് കോ,പ്രേ മോണ്‍ലി,എന്നിവ ക്രിസ്തുവിനു മുമ്പ് 10,500-ലെ വസന്തവിഷുവത്തിന്റെ അന്ന് 'കൊറോ ണ ബൊറിയാലിസ്'എന്ന മൂന്നു നക്ഷത്രങ്ങള്‍ ദൃശ്യമായിരുന്ന വിധത്തിലാണെന്നു കരുതുന്നു.എന്നാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ കാലഘട്ടത്തില്‍ ഈ നക്ഷത്രങ്ങളെ പ്രദേശത്തുനിന്നും വീക്ഷിക്കാന്‍ കഴിയില്ലായിരുന്നു എന്നതും കൗതുകകരമാണ്.

പുറത്തെ ഭിത്തി ഏതാണ്ട് 8,20,000 ചതുരശ്രമീറ്റര്‍ (203 ഏക്കര്‍) സ്ഥലത്ത് ഉള്‍കൊള്ളുന്നു.ഇവയില്‍ ക്ഷേത്രത്തിനു തെക്ക് വശത്തുള്ള കൊട്ടാരവും ഉള്‍ പ്പെടുന്നു.അങ്കോറിലെ എല്ലാ കെട്ടിടങ്ങളേയും പോലെ തന്നെ ഇവയും കരിങ്കല്ലുകള്‍ക്ക് പകരം നശ്വരമായ വസ്തുവകകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരി ക്കുന്നത്.ഇവയുടെ ഏറെ ഭാഗവും വനം മൂടിക്കിടക്കുകയാണ്. ക്ഷേത്രത്തേയും പടിഞ്ഞാറന്‍ ഗോപുരത്തേയും തമ്മില്‍ 350 മീറ്റര്‍ നീളമുള്ള ഒരു നടപ്പാത ബന്ധിപ്പിക്കുന്നു.നിലവില്‍ ഏറ്റവും വലിയ മത നിര്‍മ്മിതി എന്ന ഗിന്നസ് റെക്കോര്‍ഡ് അങ്കോര്‍ വാട്ടിന് ലഭിച്ചിട്ടുണ്ട്.ലോകപൈതൃക സ്മാരകമായി യുനെസ്‌കോ പ്രഖ്യാപിച്ചത് അങ്കോര്‍ വാട്ടിനെയാണ്.

അങ്കോര്‍ വാട്ടിനെ വാസ്തു ശില്പകലയുടെ ഒരു ഇന്ദ്രജാലം എന്നു തന്നെ വിശേഷിപ്പിക്കാം അത്രയും മനോഹരവും അത്ഭുതകരവുമാണ് ഈ ക്ഷേത്രങ്ങളുടെ രൂപകല്പന. അങ്കോര്‍ വാട്ട് നിലവില്‍ കമ്പോഡിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ്.കമ്പോഡിയയില്‍ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.വിനോദ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്ന പ്രവേശന ഫീസിന്റെ ഒരു ഭാഗം ക്ഷേത്ര നവീകരണത്തിനും സംരക്ഷണത്തിനുമായി ഉപയോഗിക്കുന്നു.