ലോലനെത്തി കരിക്ക് ട്യൂൺഡ് ൻ്റെ ആദ്യ പാട്ടുമായി

'തേരാ പാര' എന്ന വെബ് സിരീസിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ  സംഘമാണ് 'കരിക്ക്'. യുട്യൂബില്‍ ഒരു പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അവര്‍. പാട്ടുകൾക്കു വേണ്ടി മാത്രമാണ് ഈ യൂട്യൂബ് ചാനൽ.കരിക്ക് ട്യൂൺഡ് എന്ന് പേരിട്ടിരിക്കുന്ന ചാനലിൻ്റെ ആദ്യ മ്യൂസിക് വീഡിയോ പ്രൊഡക്ഷന്‍ പുറത്തെത്തി.

വെബ് സീരിസിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ലോലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശബരീഷ് സജിനാണ് പാട്ടിൽകാമുകനായി എത്തിയിരിക്കുന്നത്. നായികയായി ശിഖ സന്തോഷും.

'അരികേ വാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും സംഗീതം പകര്‍ന്നിരിക്കുന്നത് പി എസ് ജയഹരിയുമാണ്. ആന്‍ ആമിയാണ് പാട്ട് പാടിയിരിക്കുന്നത്.

ഷിഹാസ് ഷാഹുലാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം സുനില്‍ കാര്‍ത്തികേയന്‍. എഡിറ്റിംഗ് രാജ്കുമാര്‍. കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നതും ശിഖ സന്തോഷ് തന്നെ.