തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പലുകൾ എത്തി. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) സുജിൻ, സൊമിൻ, ടൈഗർ എന്നീ കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.
ഇതാദ്യമായാണ് മൂന്നുകപ്പൽ ഒരേ സമയം ഇവിടെ ബെർത്തിങ് നടത്തുന്നത്. 800 മീറ്റർ ബെർത്തിൽ 700 മീറ്റർ ഇതിനായി എടുത്തു. ആന്ധ്രപ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് കപ്പലുകൾ എത്തിയത്. ശനിയാഴ്ച പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ബെര്‍ത്തിൽ അടുപ്പിച്ചത്.