ന്യൂഡൽഹി – ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേൽക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. കെജ് രിവാള്‍ ഇന്ന് വൈകീട്ടോടെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും. മദ്യനയക്കേസിൽ കെജ്രിവാൾ ജയിലിൽ കഴിഞ്ഞപ്പോൾ അതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്.നാല്പത്തിമൂന്നുകാരിയായ അതിഷി കാൽക്കാജി മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായത്. നിലവിൽ 14 വകുപ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്.
അരവിന്ദ് കേജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന മുഖ്യമന്ത്രിയാകും
RELATED ARTICLES