back to top
Tuesday, January 7, 2025
Google search engine
HomeSportsഓ​സ്ട്രേ​ലി​യ​ക്ക് പ​ര​മ്പര നേ​ട്ടം: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് ഫൈ​നൽസ് ...

ഓ​സ്ട്രേ​ലി​യ​ക്ക് പ​ര​മ്പര നേ​ട്ടം: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് ഫൈ​നൽസ് സാധ്യതയും ഇന്ത്യക്ക് നഷ്ടം

സി​ഡ്നി: ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി ക്രി​ക്ക​റ്റ് പ​രമ്പ​രയിൽ ഇന്ത്യക്ക് ദയനീയ തോൽവി. അ​ഞ്ചു ടെ​സ്റ്റു​ക​ളു​ടെ പ​ര​ന്പ​ര 3-1നാ​ണ് ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി​യ​ത്. സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ​യെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ പ​ര​മ്പര നേ​ട്ടം.

ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ലേക്കുള്ള ടി​ക്ക​റ്റും ഓ​സീ​സ് സ്വ​ന്ത​മാ​ക്കി. ഈ ​വ​ർ​ഷം ജൂ​ണി​ൽ ഓ​സ്ട്രേ​ലി​യ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടു​മെ​ന്നും ഉ​റ​പ്പാ​യി.

സി​ഡ്നി ടെ​സ്റ്റി​ലെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 162 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ്ക്കാ​യി ഉ​സ്മാ​ൻ ഖ്വാ​ജ മി​ക​ച്ച തു​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. 45 പ​ന്തി​ൽ​നി​ന്ന് ഖ്വാ​ജ 41 റ​ണ്‍​സ് നേ​ടി. പു​റ​ത്താ​കാ​തെ ബ്യൂ ​വെ​സ്റ്റ​ർ 39 റ​ണ്‍​സും ട്രാ​വി​സ് ഹെ​ഡ് 34 റ​ണ്‍​സും നേ​ടി. സാം ​കോ​ണ്‍​സ്റ്റാ​സ് 22 റ​ണ്‍​സും നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി പ്ര​സീ​ദ് കൃ​ഷ്ണ മൂ​ന്ന് വി​ക്ക​റ്റ് നേ​ടി. മു​ഹ​മ്മ​ദ് സി​റാ​ജ് ഒ​രു വി​ക്ക​റ്റും പി​ഴ്ത്തു. ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​രി​ക്കാ​ണ് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 141/6 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 157 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ നാ​ലു റ​ണ്‍​സ് ലീ​ഡു നേ​ടി​യി​രു​ന്നു. 61 റ​ണ്‍​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്താ​ണ് ടോ​പ് സ്കോ​റ​ർ. ആ​റു​വി​ക്ക​റ്റ് നേ​ടി​യ ബോ​ല​ണ്ടാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ക​മ്മി​ൻ​സ് മൂ​ന്നും വെ​ബ്സ്റ്റ​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

സി​ഡ്നി ടെ​സ്റ്റി​ൽ ജ​യി​ച്ചാ​ൽ മാ​ത്രം ഫൈ​ന​ൽ ക​ളി​ക്കാ​ൻ ഇ​ന്ത്യ​യ്‌‌​ക്കു​ണ്ടാ​യി​രു​ന്ന നേ​രി​യ സാ​ധ്യ​ത, മ​ത്സ​രം തോ​റ്റ​തോ​ടെ അ​വ​സാ​നി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments