സുരേന്ദ്രന് കീഴില്‍ ജനറല്‍ സെക്രട്ടറിമാരായി തുടരില്ല:അതൃപ്തി വ്യക്തമാക്കി കൃഷ്ണദാസ് പക്ഷം

സുരേന്ദ്രന് കീഴില്‍ ജനറല്‍ സെക്രട്ടറിമാരായി തുടരില്ല:അതൃപ്തി വ്യക്തമാക്കി കൃഷ്ണദാസ് പക്ഷം

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന എഎന്‍ രാധാകൃഷ്ണനും എംടി രമേശും കെ സുരേന്ദ്രന് കീഴി ല്‍ ജനറല്‍ സെക്രട്ടറിമാരായി തുടരില്ല.താല്പര്യമില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിക്കും.പാര്‍ട്ടിയില്‍ ഉടന്‍ സമഗ്ര അഴിച്ചുപണി യുണ്ടാകു മെന്നാ ണ് സൂചന.

കടുത്ത മത്സരത്തിനൊടുവില്‍ കെ സുരേന്ദ്രന്‍ പ്രസിഡണ്ടായതോടെ പിന്നിടൂള്ള ചോദ്യം സുരേന്ദ്രന് കീഴില്‍ എഎന്‍ രാധാകൃഷ്ണനും എംടി രമേശും ശോഭാ സുരേന്ദ്രനും ബിജെപി ജനറല്‍ സെക്രട്ടറിമാരായി തുടരുമോ എന്നുള്ളതാണ്.എ എന്‍ രാധാകൃഷ്ണനും എംടി രമേശും കൃഷ്ണദാസ് പക്ഷനേതാക്ക ളാണ്. ശോഭാ സുരേന്ദ്രന് കൃത്യമായ ഗ്രൂപ്പില്ല.

സംഘടനാ അഴിച്ചുപണിയില്‍ നിര്‍ണ്ണായക പങ്കാണ് സംസ്ഥാന അധ്യക്ഷനുള്ളത്.അഴിച്ചുപണി തുടങ്ങും മുമ്പ് കൃഷ്ണദാസ് പക്ഷത്തെ രണ്ടുനേതാക്കളും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.ശോഭാ സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാറ്റാനുള്ള സാധ്യത മുന്നില്‍കണ്ടുള്ള നീക്കമായും വ്യാഖ്യാ നിക്കാമെങ്കിലും കൃഷണ്ദാസ് പക്ഷം അതൃപ്തരാണ്.സുരേന്ദ്രന്‍ പ്രസിഡണ്ടായാല്‍,രമേശിന് പകരം മറ്റെന്തെങ്കിലും പദവിയെന്ന ഗ്രൂപ്പിന്റെ ബദല്‍ നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല.