പ്രതിപക്ഷത്തിനും കുരുക്ക്: യു ഡി എഫ് ഭരണകാലത്തും ക്രമക്കേട് 

പ്രതിപക്ഷത്തിനും കുരുക്ക്: യു ഡി എഫ് ഭരണകാലത്തും ക്രമക്കേട് 

ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്  സിഎജി റിപ്പോര്‍ട്ട്.സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയുള്ള തട്ടിപ്പും ആഡംബ രവാഹനങ്ങളുടെ വാങ്ങിക്കൂട്ടലും രമേശ് ചെന്നിത്തലയുടെ കാലത്തുമുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഈ സമയത്ത് ലോക്‌നാഥ് ബെഹ്‌റയായി രുന്നു നവീകരണ ചുമതലയുള്ള എഡിജിപിയെന്നത് അദേഹത്തിനെതിരായ കുരുക്ക് മുറുക്കുകയും ചെയ്യുന്നു.തോക്കുകളും വെടിയുണ്ടകളും കാണാ തായതില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തി പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതുപോലെ തന്നെയാണ് സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ കാര്യത്തിലും.കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യ കമ്പ നിക്ക് ഉപകരാര്‍ നല്‍കി കമ്മിഷന്‍ കൈപ്പറ്റുന്ന അവിശുദ്ധ കൂട്ടുകെട്ട് 2013 മുതല്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്. വാഹനങ്ങളിലെ ജിപിഎസ് സംവിധാനം ഏര്‍പ്പാടാക്കല്‍, വോയ്‌സ് ലോഗറുകള്‍ വാങ്ങിയത് തുടങ്ങിയവയാണ് ക്രമക്കേട് കണ്ടെത്തിയ യുഡിഎഫ് കാലത്തെ ഇടപാടുകള്‍.വാഹ നങ്ങളില്‍ വയ്ക്കാന്‍ വാങ്ങിയ 40 ടാബ് ലെറ്റുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയതും മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫോര്‍ച്യൂണര്‍ പോലുള്ള വാഹനങ്ങള്‍ വാങ്ങിയതിനും മുന്‍ സര്‍ക്കാരും ഡിജിപിമാരും ഉത്തരവാദികളാണ്.