കൊറോണ രോഗവിവരം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

കൊറോണ രോഗവിവരം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

ബെയ്ജിങ്: ചൈനയിലെ വുഹാനില്‍നിന്ന് കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാ നില്ലെന്നു പരാതി.ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതും വുഹാന്‍ നഗരത്തെയായിരുന്നു.സ്വത ന്ത്ര മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വുഹാനിലുണ്ടായിരുന്നു.

മൊബൈല്‍ ഫോണ്‍ വഴി ഇവര്‍ പുറത്തുവിട്ട വാര്‍ത്തകളാണ് കൊറോണ വൈറസ് വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ട്വിറ്ററിലും യൂട്യൂബിലും വുഹാനില്‍നിന്നുള്ള ഇവരുടെ വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടു.എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഡിയോ പുറത്തുവിട്ടതൊഴിച്ചാല്‍ ഫാങ് ബിന്നില്‍ നിന്നും കാര്യമായ പ്രതികരണങ്ങളില്ല.ആശുപത്രിയില്‍നിന്ന് മൃതദേ ഹങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഇയാളെ  ചൈനീസ് അധികൃതര്‍ തടവിലിട്ടിരുന്നു.രോഗം തടയുന്നതിനുള്ള സുരക്ഷാ വസ്ത്രങ്ങ ള്‍ ധരിച്ച ഉദ്യോഗസ്ഥര്‍ ഫാങ് ബിന്നിന്റെ വീടിന്റെ വാതില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ഇയാള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.തുടര്‍ന്ന് ഫാങ്ങിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി.

കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നല്‍കിയ ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.മെസേജിങ് ആപ്പായ വീചാറ്റില്‍,തന്റെ ഒപ്പം മെഡിക്കല്‍ പഠനം നടത്തിയവര്‍ അംഗങ്ങളായ അലൂമ്‌നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായി.പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെന്‍ലിയാങ്ങിനെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെയാണു മാധ്യമപ്രവര്‍ത്തകന കാണാതായത്.

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി. അതേസമയം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ കൊറോണ വിഡിയോകളും വാര്‍ത്തകളും പ്രചരിക്കുന്നതു നിയന്ത്രിക്കുകയാണ് ചൈനീസ് അധികൃതര്‍. വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് ട്വിറ്ററിനെയാണ് ജനങ്ങള്‍ പ്രധാനമായും ഇപ്പോള്‍ ആശ്രയിക്കുന്നത്. ട്വിറ്ററിന് ഔദ്യോഗികമായി ചൈനയില്‍ നിരോധനമുണ്ടെങ്കിലും മറ്റു മാര്‍ഗങ്ങള്‍ വഴിയാണു ജനങ്ങള്‍ ട്വിറ്ററിലെത്തുന്നത്.

വുഹാനിലെ ജനങ്ങളെ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നതു പുറത്തുകൊണ്ടുവരുന്നതില്‍ കാണാതായ ചെന്‍ ക്വിഷിയാണ്  മികച്ചു നിന്നത്. ചൈനയിലെ പൊലീസുകാരുടെ ഇടപെടലുകള്‍,ആശുപത്രിയില്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു.വൈറ സിനെ കുറിച്ചു ചര്‍ച്ച ചെയ്ത ശേഷം വി ചാറ്റിലെ അക്കൗണ്ടുകള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ചെന്നിന്റെ സുഹൃ ത്തുക്കളാണ് അദ്ദേഹത്തെക്കുറിച്ചു വിവരമൊന്നുമില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.