back to top
Friday, December 27, 2024
Google search engine
HomeLatest Newsജാർഖണ്ഡിൽ കോൺഗ്രസിൻ്റെ സംഘടനാ ദൗർബല്യങ്ങൾ ഇന്ത്യ മുന്നണിക്ക്‌ തലവേദനയാവുന്നു

ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ സംഘടനാ ദൗർബല്യങ്ങൾ ഇന്ത്യ മുന്നണിക്ക്‌ തലവേദനയാവുന്നു

ന്യൂഡൽഹി:ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ സംഘടനാ ദൗർബല്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം മുന്നണിക്ക്‌ തലവേദനയായി. ആകെ 81 സീറ്റിൽ മുപ്പതിടത്താണ് കോൺഗ്രസ്‌ മത്സരിക്കുന്നത്‌. ഈ സീറ്റുകളില്‍ പ്രചാരണം മന്ദഗതിയിലായത് ജെഎംഎമ്മിനും ഘടകകക്ഷികൾക്കും ആശങ്ക സൃഷ്ടിക്കുന്നു. താഴെത്തട്ടിൽ കോൺഗ്രസിന്‌  പ്രവർത്തകരോ സംഘടനാസംവിധാനമോ ഇല്ല.ബിഹാറിലും ജമ്മു -കശ്‌മീരിലും കോൺഗ്രസിന്‌ സംഭവിച്ചത്‌ ജാർഖണ്ഡിലും ആവർത്തിക്കുമോയെന്ന പേടി ഘടകകക്ഷികൾക്കുണ്ട്‌.

   ബിഹാറിൽ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയിൽ നിന്ന്‌ 70 സീറ്റ്‌ പിടിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസിന്‌ 19 മണ്ഡലത്തിൽ മാത്രമാണ്‌ ജയിക്കാനായത്‌. കോൺഗ്രസിന്റെ മോശം പ്രകടനം ആർജെഡി മുന്നണിയുടെ പരാജയത്തിനും കാരണമായി. ജമ്മുകശ്‌മീരിൽ സെപ്‌തംബർ–- ഒക്‌ടോബർ കാലയളവിൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസുമായി വിലപേശി 29 സീറ്റിൽ കോൺഗ്രസ്‌ മത്സരിച്ചെങ്കിലും ആറു സീറ്റിൽ മാത്രമാണ്‌ ജയിക്കാനായത്‌. ജമ്മുവിൽ ഒറ്റ സീറ്റിലും ജയിക്കാനായില്ല. നാഷണൽ കോൺഫറൻസ്‌ ജമ്മുവിൽ അടക്കം മികച്ച പ്രകടനം കാഴ്‌ചവച്ചത്‌ കൊണ്ടുമാത്രം മുന്നണിക്ക്‌ അധികാരം പിടിക്കാനായി.
മുഖ്യമന്ത്രി ഹേമന്ത്‌ സോറനും കൽപ്പന സോറനും ഇതുവരെഎഴുപതിലേറെ റാലികളിൽ പങ്കെടുത്തപ്പോൾ കോൺഗ്രസിനായി രാഹുൽ ഗാന്ധി പത്തു റാലികളിൽ മാത്രമാണ്‌ സംസാരിച്ചത്‌. കോൺഗ്രസ്‌ സ്ഥാനാർഥികളുടെ മണ്ഡലങ്ങളിൽ മാത്രമാണ്‌ രാഹുൽ എത്തിയത്‌. ഘടകകക്ഷികൾക്കായി  രാഹുൽ പ്രചാരണം നടത്തിയില്ല. വയനാട്‌ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ പ്രിയങ്ക ഗാന്ധിയും ചുരുക്കം റാലികളിൽ മാത്രമാണ്‌ പങ്കെടുത്തത്‌.

   ജാർഖണ്ഡിൽ സംഘടനാസംവിധാനം ഇല്ലാത്തതാണ്‌ കോൺഗ്രസിന്റെ പ്രതിസന്ധി. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ പിന്നാലെ മൂന്നുവർഷം പിസിസി പ്രസിഡന്റായിരുന്ന രാജേഷ്‌ കുമാറിനെ നീക്കി പകരം കേശവ്‌ മഹ്‌തോയെ പ്രസിഡന്റാക്കി. പ്രസിഡന്റ്‌ മാറ്റത്തോടെ പിസിസി ഇല്ലാതായി. പുനഃസംഘടന നടത്താനുമായില്ല. കോൺഗ്രസ്‌ പ്രകടനപത്രിക പുറത്തിറക്കിയത്‌ പോലും ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments