വിറപ്പിച്ച് കൊറോണ ; ചൈനയിൽ മരണസംഖ്യ 1000 കടന്നു

വിറപ്പിച്ച് കൊറോണ ; ചൈനയിൽ മരണസംഖ്യ 1000 കടന്നു

ബെയ്ജിങ്: ഭയത്തിൻ്റെയും ആശങ്കയുടെയും നാളുകൾ തുടർന്നു കൊണ്ടിരിക്കുന്നു. ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് 103 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 10,11 ആയി. ഇന്ന് രാവിലെ പുറത്ത് വന്ന റിപ്പോർട്ടാണിത്.

2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡൻ്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരേയും സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.