തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിൻ്റെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണമില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എഡിജിപി എം ആര് അജിത് കുമാറിനെ തിരക്കിട്ട് മാറ്റേണ്ട ആവശ്യമില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തെന്നാണ് വിവരം. തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയ്ക്കനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
പി വി അന്‍വറിനെ തള്ളി പി ശശിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ പ്രസ്താവന പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാമെന്ന് പി വി അന്‍വര്‍ പറഞ്ഞു.