ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-  ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിതുടങ്ങുക. തുടര്‍ വിജയങ്ങളുടെ കരുത്തില്‍ ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരന്പര നേടിയ ആത്മവിശ്വാസത്തില്‍ ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറാവും. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തി മൂന്നാമനായി കളിപ്പിക്കാനാണ് ഇന്ത്യയുടെ ആലോചന. വിരാട് കോലി നാലാംസ്ഥാനത്തേക്കിറങ്ങും. പരുക്ക് മാറി ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരെയാണ് ഓസീസ് ഭയക്കുന്നത്. പാറ്റ്കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് പേസ് ത്രയത്തിനൊപ്പം വാര്‍ണര്‍, ഫിഞ്ച്, സ്മിത്ത്, ലബുഷെയ്ന്‍ എന്നിവരുടെ ബാറ്റുകൂടി ചേരുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. വാംഖഡേയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.