ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 274 റണ്‍സ് വിജലക്ഷ്യം.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക്   274 റണ്‍സ് വിജലക്ഷ്യം.

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഒപ്പമെത്താന്‍ 274 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 273 റണ്‍സെടുത്തത്തത്.  മാര്‍ട്ടിന്‍ ഗപ്റ്റില്‍ (79), റോസ് ടെയ്ലര്‍ ( പുറത്താവാതെ 73), ഹെന്റി നിക്കോള്‍സ് (41) എന്നിവരുടെ ഇന്നിങ്സാണ് ന്യൂസിലന്‍ഡിന് തുണയായത്. ഇന്ത്യക്ക് വേണ്ടി യൂസ്വേന്ദ്ര ചാഹല്‍ മൂന്നും ഷാര്‍ദുല്‍ ഠാകൂര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം.