പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തതു

പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തതു

ആന്ധ്രാപ്രദേശ്: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രതിയും അയല്‍വാസിയുമായ മഖ്ത എന്നയാളെയാണ് പഞ്ചഗുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആറ് തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് മറ്റാരോടും വെളിപ്പെടുത്തരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.